തലസ്ഥാനത്ത് ഇന്നും വന്‍ കഞ്ചാവ് വേട്ട; രണ്ട്‌ ദിവസത്തിനിടെ പിടികൂടിയത് 700 കിലോ കഞ്ചാവ്

Breaking News

തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളെ തുടർന്നുളള വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. ആക്കുളത്ത് നിന്നാണ് 300 കിലോ ഗ്രാം കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്.
ഇടുക്കി തൊടുപുഴ സ്വദേശി ബനാഷ്(27), മലപ്പുറം അരീക്കോട് സ്വദേശി അജ്നാസ്(27) എന്നിവരാണ് പിടിയിലായത്. ഒന്നരക്കോടി വില വരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.