ഹിമാചലിലേക്ക് ഇ–പാസ് നേടിയവരിൽ ബച്ചനും ട്രംപും; കേസെടുത്ത് പൊലീസ്

Breaking News

ഹിമാചൽ പ്രദേശിലേക്ക് പ്രവേശിക്കാൻ പ്രമുഖ വ്യക്തികളുടെ പേരിൽ വ്യാജ ഇ– പാസ് നേടിയവർക്കെതിരെ പൊലീസ് കേസെടുത്തു. മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ബോളിവുഡ് താരം അമിതാഭ് ബച്ചൻ എന്നിവരുടെ പേരിലുള്ള വ്യാജ ഇ – പാസുകളാണ് പൊലീസ് കണ്ടെടുത്തത്. ഇത് കൈവശപ്പെടുത്തിയവർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തതായി ഷിംല പൊലീസ് അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 27 മുതൽ സംസ്ഥാനത്തേക്കു പ്രവേശിക്കേണ്ടവർക്ക് ഇ – പാസുകൾ നിർബന്ധമാക്കിയിരുന്നു. എന്നാൽ വ്യാജവിവരങ്ങൾ നൽകി പലരും പാസ് കൈക്കലാക്കുന്നതായാണ് വിവരം. ട്രംപിന്റെയും അമിതാഭ് ബച്ചന്റെയും പേരിൽ സ്വന്തമാക്കിയിരിക്കുന്ന രണ്ട് ഇ – പാസിലും ഒരേ മൊബൈൽ നമ്പറും ആധാർ നമ്പറുമാണ് നൽകിയിരിക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഐടി വിഭാഗം പൊലീസിനു പരാതി നൽകി. തുടർന്നാണ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

Leave a Reply

Your email address will not be published.