ആലപ്പുഴയില്‍ ഡൊമിസിലറി കൊവിഡ് കെയര്‍ സെന്ററില്‍ 24 മണിക്കൂറും സേവനം; സംവിധാനം ഉറപ്പാക്കി ജില്ലാ ഭരണകൂടം

Breaking News

ആലപ്പുഴ പുന്നപ്രയില്‍ ഉള്‍പ്പെടെ ഡൊമിസിലറി കൊവിഡ് കെയര്‍ സെന്ററില്‍ 24 മണിക്കൂറും സ്റ്റാഫ് നേഴ്‌സുമാരുടെ സേവനം ഉറപ്പാക്കി ജില്ലാ ഭരണകൂടം. എപ്പോഴും രണ്ട് സ്റ്റാഫ് നേഴ്‌സ് ഉണ്ടാകണമെന്നാണ് നിര്‍ദ്ദേശം. ജില്ലയിലെ ആശുപത്രികളിലും എഫ്എല്‍ടിസികളിലും ഡൊമിസിലറി കൊവിഡ് കെയര്‍ സെന്ററിലും സ്ഥിരം ആംബുലന്‍സ് സംവിധാനം ഉണ്ടാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ആംബുലന്‍സ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് പുന്നപ്രയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിയ സംഭവത്തെ തുടര്‍ന്നാണ് ആലപ്പുഴ ജില്ലാ ഭരണകൂടം ഇത്തരം ഒരു നിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. നിര്‍ണായക ഘട്ടങ്ങളില്‍ ആംബുലന്‍സിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങള്‍ കണ്ടെത്തി സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തദ്ദേശ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published.