‘ഗോമൂത്രം തണുത്ത വെള്ളത്തില്‍ ഒഴിച്ച് കുടിക്കണം’: കൊവിഡിനെ പ്രതിരോധിക്കാന്‍ അശാസ്ത്രീയ വാദവുമായി ബി.ജെ.പി എം.എല്‍.എ

Breaking News

ലഖ്‌നോ: രാജ്യത്ത് കൊവിഡ് മഹാമാരി അതിരൂക്ഷമാകുന്ന സാഹചര്യത്തിലും കൊവിഡിനെ തുരത്താന്‍ അശാസ്ത്രീയ മാര്‍ഗങ്ങള്‍ പ്രചരിപ്പിച്ച് യു.പി ബി.ജെ.പി എം.എല്‍.എ. കൊവിഡിനെ പ്രതിരോധിക്കാന്‍ ഗോമൂത്രം കുടിക്കാനാണ് എം.എല്‍എ സുരേന്ദ്ര സിങ് സാമൂഹ്യമാധ്യമങ്ങളില്‍

പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ നിര്‍ദേശിക്കുന്നത്. എങ്ങനെയാണ് ഗോമൂത്രം എടുക്കേണ്ടതെന്നും കുടിക്കേണ്ടതെന്നും ഇദ്ദേഹം വീഡിയോയില്‍ വിവരിക്കുന്നുണ്ട്.പല്ല് തേച്ച ശേഷം പശുമൂത്രമോ പശുമൂത്രത്തിന്റെ എസന്‍സോ തണുത്ത വെള്ളത്തില്‍ കലക്കി കുടിക്കണമെന്ന്ഇയാള്‍ പറയുന്നു. പശു മൂത്രം കുടിച്ച ശേഷം അരമണിക്കൂറോളം ഒന്നും കഴിക്കരുതെന്നും എം.എല്‍.എ പറഞ്ഞു.

ആരോഗ്യത്തിന് ഗോമൂത്രം മികച്ച ഔഷധമാണെന്നാണ് സുരേന്ദ്ര സിങ് പറയുന്നത്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ദിവസം 18 മണിക്കൂര്‍ ജോലി ചെയ്തിട്ടും താന്‍ ഊര്‍ജസ്വലനായി ഇരിക്കുന്നതിനു പിന്നില്‍ ഗോമൂത്രമാണെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.

തന്റെ ഈ സന്ദേശം ലോകം മുഴുവന്‍ പ്രചരിപ്പിക്കണമെന്നും അങ്ങനെ എല്ലാവരും കൊവിഡില്‍ നിന്ന് രക്ഷപ്പെടണണെന്നും സുരേന്ദ്ര സിങ് വീഡിയോയില്‍ പറയുന്നുണ്ട്….

Leave a Reply

Your email address will not be published.