കോവിഡ് വ്യാപനം: ജയിലുകളിലെ തിരക്ക് ഒഴിവാക്കണമെന്ന് സുപ്രീം കോടതി; ഉടൻ പരോൾ നൽകണം

Breaking News

ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം വ്യാപനം ശക്തമാകുന്നതിനിടയിൽ രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള നിർദേശങ്ങൾ അടങ്ങിയ ഉത്തരവിറക്കി സുപ്രീം കോടതി. ഉന്നതാധികാര സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ കോവിഡിന്റെ ഒന്നാം വ്യാപന സമയത്ത് ജയിലിൽ നിന്ന് പുറത്തിറങ്ങിയവരെ വീണ്ടും അടിയന്തിരമായി പുറത്തിറക്കാൻ കോടതി നിർദേശിച്ചു. നേരത്തെ പരോൾ ലഭിച്ചവർക്ക് 90 ദിവസം കൂടി പരോൾ അനുവദിക്കാനും കോടതി ഉത്തരവിട്ടു.

ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള പ്രത്യേക നിർദേശങ്ങളടങ്ങിയ ഉത്തരവിറക്കിയത്. കോവിഡിന്റെ ഒന്നാം തരംഗ സമയത്ത് ജയിൽ മോചനം ഉൾപ്പടെ അനുവദിക്കുന്നതിനെ കുറിച്ച് തീരുമാനം എടുക്കാൻ എല്ലാ സംസ്ഥാനങ്ങളിലും ഉന്നത അധികാര സമിതി രൂപീകരിക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് രൂപികൃതമായ ഉന്നതാധികാര സമിതി കഴിഞ്ഞ വർഷം ജയിലിൽ നിന്ന് പുറത്ത് പോകാൻ അനുമതി ലഭിച്ചവർക്ക് വീണ്ടും അടിയന്തിരമായി പുറത്ത് ഇറങ്ങാനുള്ള നടപടി സ്വീകരിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

Leave a Reply

Your email address will not be published.