നന്ദി പിഷാരടീ…ഒപ്പം നിന്നതിന്, വിജയത്തിന് കരുത്ത് പകർന്നതിന്’ ഷാഫി പറമ്പിൽ

Breaking News

സിനിമാ താരം രമേഷ് പിഷാരടിക്ക് നന്ദി പറഞ്ഞ് ഷാഫി പറമ്പിൽ. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഷാഫി പറമ്പിൽ പിഷാരടിക്ക് നന്ദി അറിയിച്ചുകൊണ്ട് എത്തിയത്. ആർജ്ജവത്തോടെ ഒപ്പം നിന്നതിനും നിർണായകമായ ഒരു വിജയത്തിന് കരുത്ത് പകർന്നതിനും നന്ദി അറിയിക്കുന്നു. ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.

പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർഥി ആയ ഷാഫി പറമ്പിലിന്റെ പ്രചാരണത്തിന് പിഷാരടി എത്തിയ ചിത്രം ഉൾപ്പടെയായിരുന്നു ഷാഫിയുടെ ഫേസ്ബുക് പോസ്റ്റ്‌. അവസാന നിമിഷം വരെ പോരാട്ടം മുറുകിയ മത്സരത്തില്‍ 3863 വോട്ടിന്‍റെ ലീഡിനാണ് ഷാഫി പറമ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ഇ. ശ്രീധരനെ പരാജയപ്പെടുത്തിയത്. മൂന്നാം തവണയാണ് പാലക്കാട് ഷാഫി പറമ്പിൽ തുടർച്ചയായി വിജയിക്കുന്നത്.

Leave a Reply

Your email address will not be published.