ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് രവീന്ദര്‍ പാല്‍ സിംഗ് കോവിഡ് ബാധിച്ച് മരിച്ചു

Breaking News

ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവ് രവീന്ദര്‍ പാല്‍ സിംഗ് അന്തരിച്ചു. കോവിഡ് ബാധിച്ച് രണ്ടാഴ്ചയോളമായി ലക്നൗവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 65 വയസായിരുന്നു.


ഇന്ത്യന്‍ ദേശീയ ഹോക്കി താരമായിരുന്ന രവീന്ദർ പാൽ മോസ്കോ ഒളിമ്പിക്സിലെ സ്വര്‍ണമെഡല്‍ ജേതാവ് കൂടിയാണ്. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഏപ്രിൽ 24നാണ് രവീന്ദര്‍ പാലിനെ ലക്നൗവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കോവിഡ് നെഗറ്റീവ് ആയശേഷം വാര്‍ഡിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ചയോടെ അദ്ദേഹത്തിന്റെ സ്ഥിതി വീണ്ടും ഗുരുതരമാകുകയായിരുന്നു. തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയ രവീന്ദർ പാലിന്റെ മരണം ഇന്ന് രാവിലെ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published.