25000 സിനിമാപ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി സല്‍മാന്‍ ഖാന്‍

Breaking News

കോവിഡ് പ്രതിസന്ധിയിൽ സിനിമാപ്രവർത്തകർക്ക് ധനസഹായവുമായി നടൻ സൽമാൻ ഖാൻ. സിനിമയിൽ ജോലി ചെയ്യുന്ന സാങ്കേതിക പ്രവർത്തകർ, നിർമാണ തൊഴിലാളികൾ, ജൂനിയർ ആർട്ടിസ്റ്റുകൾ തുടങ്ങി ദിവസവേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് സൽമാൻ പണം നൽകുന്നത്. 1500 രൂപ വീതമാണ് ആദ്യഗഡുക്കളായി നൽകുന്നത്. കഴിഞ്ഞ വർഷം 3000 രൂപ വീതം സൽമാൻ ഖാൻ വിതരണം ചെയ്തിരുന്നു.

സൽമാന് പുറമേ യഷ്രാജ് ഫിലിംസും തൊഴിലാളികൾക്ക് സഹായം നൽകും. സിനിമയിൽ ജോലി ചെയ്യുന്ന 35000 അർഹരായ മുതിർന്ന പൗരന്മാർക്ക് റേഷൻ അടക്കമുള്ള സൗകര്യങ്ങൾ ചെയ്തു നൽകുമെന്ന് യഷ്രാജ് ഫിലിംസ് അറിയിച്ചു.

Leave a Reply

Your email address will not be published.