തെരഞ്ഞെടുപ്പ് തോൽവി നിരാശാജനകം; പാഠമുൾക്കൊള്ളണമെന്ന് സോണിയാ ഗാന്ധി

Breaking News

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. തോൽവിയിൽനിന്ന് പാഠം ഉൾക്കൊള്ളണമെന്നും അവർ ആവശ്യപ്പെട്ടു.
ഓൺലൈനായി ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് സോണിയാ ഗാന്ധിയുടെ പ്രതികരണം. എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ പ്രകടനം ഏറെ നിരാശാജനകമായിരുന്നു. അപ്രതീക്ഷിതവുമായിരുന്നു ഇത്തരത്തിലുള്ളൊരു പരാജയം. പരാജയം വിനയപൂർവം ഏറ്റെടുത്ത് ആവശ്യമായ പാഠങ്ങൾ ഉൾക്കൊള്ളണമെന്നും സോണിയ ഉണർത്തി.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് വർക്കിങ് കമ്മിറ്റി ഉടൻ യോഗം ചേരുമെന്നും സോണിയ അറിയിച്ചിട്ടുണ്ട്. ബംഗാളിൽ തുടർച്ചയായ മൂന്നാം തവണയും അധികാരം പിടിച്ച മമത ബാനർജിയെയും തമിഴ്‌നാട്ടിൽ അധികാരത്തിലെത്തിയ എംകെ സ്റ്റാലിനെയും അവർ അഭിനന്ദിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published.