കോവിഡ്: രണ്ടു കോടി സംഭാവന ചെയ്ത് കോലിയും അനുഷ്‌കയും

Breaking News

മുംബൈ: കോവിഡ് സഹായമായി രണ്ട് കോടി രൂപ സംഭാവന ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശർമ്മയും. ഇതിന് പുറമേ, ഏഴു കോടി രൂപയുടെ ക്രൗഡ് ഫണ്ടിങ്ങിനും ഇരുവരും തുടക്കം കുറിച്ചു. ഏഴു ദിവസം കെറ്റോ വഴിയാണ് ക്രൗഡ് ഫണ്ടിങ്.
സംയുക്തമായി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് താരങ്ങൾ ഇക്കാര്യം അറിയിച്ചത്. ‘രാഷ്ട്ര ചരിത്രത്തിലെ ഏറ്റവും അസാധാരണ സാഹചര്യത്തിലൂടെയാണ് നാം മുമ്പോട്ടു പോകുന്നത്. ഒന്നിച്ചുനിന്ന് പരമാവധി ജീവൻ രക്ഷിക്കുകയാണ് രാജ്യം ആഗ്രഹിക്കുന്നത്. കഴിഞ്ഞ വർഷം അവസാനം മുതലുള്ള കാഴ്ചകൾ കണ്ട് ഞാനും അനുഷ്‌കയും സ്തബ്ധരായിരിക്കുകയാണ്. മഹാമാരിക്കാലത്ത് ജനങ്ങളെ സഹായിക്കാനായി ഞങ്ങൾ സാധ്യമായ രീതിയിൽ ഉണ്ടായിരുന്നു. മറ്റെന്നേതിനേക്കാളും രാജ്യം നമ്മുടെ പിന്തുണ ആഗ്രഹിക്കുന്ന വേളയാണിത്’ – കോലി പറഞ്ഞു. ഇരുവരുടെയും സംയുക്ത പ്രസ്താവന ഇവർ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. 

Leave a Reply

Your email address will not be published.