ലോക്ക്ഡൌണ്‍ നിയന്ത്രണം കർശനമാക്കും; ഇളവുകൾ വെട്ടിക്കുറച്ചേക്കും

Breaking News

ലോക്ക്ഡൌണ്‍ ഇളവുകൾ വെട്ടിക്കുറച്ച് സംസ്ഥാനം നിയന്ത്രണം കർശനമാക്കാനൊരുങ്ങുന്നു. ഇളവുകൾ കുറയ്ക്കണമെന്ന പോലീസിന്‍റെ ആവശ്യം പരിഗണിച്ചാണ് നടപടി. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ പോലീസിന് നിർദ്ദേശം നല്‍കിയിട്ടുള്ളത്. നിയന്ത്രണങ്ങൾ ചർച്ച ചെയ്യാൻ പോലീസ് യോഗം 11ന് ചേരും.

ഏതൊക്കെ ഇളവുകളാണ് വെട്ടിക്കുറയ്ക്കുക എന്നത് സംബന്ധിച്ച് വ്യക്തത വരുന്നതേയുള്ളൂ. ഇന്ന് ചേരുന്ന പൊലീസ് യോഗത്തിലാണ് ഇത് സംബന്ധിച്ച വ്യക്തത വരികയുള്ളൂ. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ച ശേഷം സര്‍ക്കാരായിരിക്കും നിയന്ത്രണങ്ങളെ സംബന്ധിച്ചുള്ള അന്തിമ തീരുമാനം എടുക്കുക. നാളെ മുതല്‍ 16 വരെയാണ് കേരളം ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നിര്‍മ്മാണമേഖലയ്ക്കടക്കം ഇളവു നല്‍കിയ നടപടി വലിയരീതിയില്‍ ആളുകള്‍ പുറത്തിറങ്ങുന്നതിന് വഴിവെക്കുമെന്നാണ് പൊലീസ് നിരീക്ഷണം. സഹകരണ, ബാങ്കിംഗ്, ഇന്‍ഷൂറന്‍സ് മേഖലയ്ക്കും പ്രവര്‍ത്തിക്കാന്‍ നിലവില്‍ അനുമതിയുണ്ട്. ഇതും കൂടുതല്‍ ആളുകള്‍ പുറത്തിറങ്ങാനും ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ പാളാനും ഇടയാക്കും. ഈ കാര്യങ്ങളെല്ലാം പൊലീസ്, സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് സര്‍ക്കാര്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്.

Leave a Reply

Your email address will not be published.