മമ്മൂട്ടിക്കും സുല്‍ഫത്തിനും വിവാഹവാര്‍ഷിക ആശംസകള്‍, ഫോട്ടോയുമായി പൃഥ്വിരാജ്

Breaking News

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മമ്മൂട്ടിയുടെ വിവാഹ വാര്‍ഷികമാണ് ഇന്ന്. മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. പൊതുചടങ്ങുകളില്‍ അധികമൊന്നും സുല്‍ഫത്ത് എത്താറില്ലെങ്കിലും കുടുംബത്തെ കുറിച്ച് മമ്മൂട്ടി വാചാലമാകാറുണ്ട്. മമ്മൂട്ടിക്കും സുല്‍ഫത്തിനും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.


സന്തോഷകരമായ വിവാഹ വാര്‍ഷികം എന്നാണ് പൃഥ്വിരാജ് എഴുതിയിരിക്കുന്നത്. മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും മനോഹരമായ ഫോട്ടോയും പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നു. ഒട്ടേറെ പേരാണ് ഇരുവര്‍ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഇരുവരുടെയും നാല്‍പ്പത്തിരണ്ടാം വിവാഹ വാര്‍ഷികമാണ് ഇന്ന്. 

Leave a Reply

Your email address will not be published.