നടി ആൻഡ്രിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

Breaking News

തെന്നിന്ത്യൻ താരം ആൻഡ്രിയ ജെറാമിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. താൻ ഹോം ക്വാറന്റൈനിൽ കഴിയുകയാണെന്നും അസുഖം ഭേദപ്പെട്ടുവരുന്നുവെന്നും ആൻഡ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. ക്വാറന്റൈനിൽ ഇരുന്ന് പാട്ട് പാടുന്ന വീഡിയോയ്ക്കൊപ്പമാണ് താരത്തിന്റെ കുറിപ്പ്.

താൻ സമൂഹമാധ്യമങ്ങളിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തെന്നും അതിന് പ്രധാന കാരണം തനിക്ക് സുഖമില്ലാതിരുന്നതിലാണെന്നും രാജ്യം മുഴുവൻ രൂക്ഷമായ കോവിഡ് പ്രതിസന്ധി നേരിടുന്ന വേളയിൽ എന്താണ് പങ്കുവയ്ക്കേണ്ടതെന്ന ആശയക്കുഴപ്പുണ്ടായതിനാലാണെന്നും ആൻഡ്രിയ പറയുന്നു.

Leave a Reply

Your email address will not be published.