കുഞ്ഞാലിക്കുട്ടി നേതാവ്; മുനീര്‍ ഉപനേതാവ്; തിരുത്തലുകള്‍ക്ക് തയാറെന്ന് ലീഗ്

Breaking News

പി.കെ.കുഞ്ഞാലിക്കുട്ടിയെ മുസ്‍ലിം ലീഗ് നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. എം.കെ.മുനീര്‍ ഉപനേതാവ്. കെ.പി.എ.മജീദിനെ നിയമസഭാകക്ഷി സെക്രട്ടറിയായും തിരഞ്ഞെടുത്തു. യുഡിഎഫിന് വന്‍തിരിച്ചടി നേരിട്ടപ്പോഴും ലീഗ് കോട്ടകള്‍ കാത്തുവെന്ന് നേതൃത്വം അവകാശപ്പെട്ടു. ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതില്‍ പ്രധാനപങ്ക് വഹിച്ചത് ലീഗാണ്. മ‍ഞ്ചേശ്വരത്തെ വിജയത്തില്‍ അഭിമാനമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. മലപ്പുറത്തെ 7 മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കൂട്ടി. മലപ്പുറത്ത് സിപിഎമ്മിന്‍റെ വോട്ട് ഷെയര്‍ കുറയ്ക്കാനായി. ആവശ്യമായ തിരുത്തലുകള്‍ക്ക് ലീഗ് തയാറായാണ്. സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോട് ലീഗ് സഹകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

Leave a Reply

Your email address will not be published.