ഇന്ത്യയിൽ വരൂ, തെരുവിലെ മൃതദേഹങ്ങൾ കാണൂ; ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് മുൻ ഓസീസ് താരം

Breaking News

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിനെതിരെ രൂക്ഷവിമർശനവുമായി വീണ്ടും മുൻ ഓസീസ് ക്രിക്കറ്റ് താരവും കമന്റേറ്ററുമായ മൈക്കൽ സ്ലാറ്റർ. ഇന്ത്യയിൽനിന്ന് യാത്രാവിലക്ക് ഏർപ്പെടുത്തി കടുത്ത ശിക്ഷകൾ പ്രഖ്യാപിച്ച സർക്കാർ തീരുമാനത്തിനെതിരെയാണ് സ്ലാറ്ററിന്റെ വിമർശനം. ഇന്ത്യയിൽ വന്ന് തെരുവിലെ മൃതദേഹങ്ങൾ കാണൂ എന്നാണ് ഏറ്റവും ഒടുവിൽ താരം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവിൽ ഇന്ത്യയിൽ കഴിയുന്ന ഓസ്‌ട്രേലിയൻ പൗരന്മാരൊക്കെ ഭീതിയിലാണെന്നത് യാഥാർത്ഥ്യമാണ്. ഒരു സ്വകാര്യ വിമാനത്തിൽ ഇവിടെവന്ന് തെരുവിലെ മൃതദേഹങ്ങൾ കാണൂ എന്നാണ് സ്ലാറ്റർ ട്വീറ്റിലൂടെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിഷത്തിൽ മോറിസണിനെ സംവാദത്തിനു വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട് താരം. താങ്കളുടെ കൈകളിൽ രക്തക്കറയുണ്ട്. ഞങ്ങളോട് ഇങ്ങനെ പെരുമാറാൻ എങ്ങനെ കഴിയുന്നുവെന്ന് കഴിഞ്ഞ ദിവസവും സ്ലാറ്റർ ട്വിറ്ററിലൂടെ സ്‌കോട്ട് മോറിസണിനെ ആക്ഷേപിച്ചിരുന്നു.

Leave a Reply

Your email address will not be published.