മുൻ കേന്ദ്രമന്ത്രി അജിത് സിംഗ് കൊവിഡ് ബാധിച്ച് മരിച്ചു

Breaking News

മുൻ കേന്ദ്രമന്ത്രിയും രാഷ്ട്രീയ ലോക്ദൾ നേതാവുമായ ചൗധരി അജിത് സിംഗ് അന്തരിച്ചു. 82 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസകോശ അണുബാധയെ തുടർന്ന് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏപ്രിൽ 20നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗിന്റെ മകനാണ് അജിത് സിംഗ്. 1986ൽ രാജ്യസഭാംഗമായ അജിത് സിംഗ് ഏഴ് തവണ ഉത്തർപ്രദേശിലെ ബാഗ്പത് മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വി.പി. സിംഗ് സർക്കാരിൽ വ്യവസായ മന്ത്രിയായും നരസിംഹ റാവു മന്ത്രിസഭയിൽ ഭക്ഷ്യമന്ത്രിയുമായിരുന്നു.
പിന്നീട് ആർഎൽഡി രൂപീകരിച്ചതിന് ശേഷം 2001ൽ വാജ്‌പേയ് മന്ത്രിസഭയിൽ കൃഷിമന്ത്രിയുമായി. 2003 വരെ എൻഡിഎയിൽ പ്രവർത്തിച്ചു. രണ്ടാം യുപിഎ സർക്കാരിൽ വ്യോമയാന മന്ത്രിയായിരുന്നു.

Leave a Reply

Your email address will not be published.