വോട്ട് നൽകാത്തവർക്കും നന്ദി; ഇനിയും തൃശൂരുകാർക്കൊപ്പം താനുണ്ടാകും;സുരേഷ് ഗോപി

Breaking News

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരിച്ച് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഇനിയും തൃശൂരുകാർക്കൊപ്പം താൻ പ്രവർത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം
തൃശൂരിന് എന്റെ നന്ദി. എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി.. നൽകാത്തവർക്കും നന്ദി..

ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂരുകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നൽകുന്നു..
എല്ലാവരോടും സ്‌നേഹം മാത്രം

Leave a Reply

Your email address will not be published.