നടി അഭിലാഷ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു

Breaking News

നടി അഭിലാഷ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു. ഹിന്ദി, മറാത്തി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സുശാന്ത് സിങ് രാജ്പുത് നായകനായ ചിഛോരെയില്‍ ഒരു പ്രധാന വേഷം ചെയ്തിരുന്നു.


ബനാറസില്‍ പോയി തിരിച്ച് മുംബൈയില്‍ എത്തിയപ്പോഴാണ് അഭിലാഷക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് സഹപ്രവര്‍ത്തകന്‍ സഞ്ജയ് കുല്‍ക്കര്‍ണി പറഞ്ഞു. കോവിഡ് ആണെന്ന് അറിഞ്ഞ് വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും സഞ്ജയ് കുല്‍ക്കര്‍ണി പറഞ്ഞു. കഠിനാധ്വാനിയായ, ഇനിയും ഒരുപാട് സിനിമകളില്‍ അഭിനയിക്കണമെന്ന് ആഗ്രഹിച്ച കലാകാരിയാണ് അകാലത്തില്‍ വിടപറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.


ബദരിനാഥ് കി ദുല്‍ഹനിയ, ഗുഡ് ന്യൂസ്, മലാല്‍, പിപ്സി, പ്രവാസ്, അറേഞ്ച് മാര്യേജ് തുടങ്ങിയവയാണ് പ്രധാന സിനിമകള്‍.

Leave a Reply

Your email address will not be published.