ജൂനിയര്‍ താരത്തിനെ തല്ലിക്കൊന്നു; ഗുസ്തി താരം സുശീല്‍ കുമാറിനെതിരേ കേസ്,

Breaking News

ഡല്‍ഹിയിലെ ഛത്രസാല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സംഘടനത്തിലാണ് ഇന്ത്യന്‍ ജൂനിയര്‍ താരവും ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിളിന്റെ മകനുമായ സാഗര്‍ കുമാര്‍ കൊല്ലപ്പെടുന്നത്. ഒരു സംഘം ആളുകളുടെ മര്‍ദ്ദനത്തിനിരയാകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സോനു മഹല്‍, അമിത് കുമാര്‍ എന്നിവര്‍ക്കു സാരമായ പരുക്കേറ്റിരുന്നു.

തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ സുശീല്‍ കുമാറിനും അദ്ദേഹത്തിന്റെ സഹതാരങ്ങള്‍ക്കും പങ്കുണ്ടെന്നു ഡല്‍ഹി പോലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് സുശീലിനും സുഹൃത്തുക്കള്‍ക്കുമെതിരേ എഫ്.ഐ.ആര്‍. രേഖപ്പെടുത്തുകയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തത്.

സ്‌റ്റേഡിയത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ വച്ചു കാര്‍ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് സുശീലും സംഘവും സാഗറുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ഇതു സംഘര്‍ഷത്തിലേക്കു വഴിവയ്ക്കുകയുമായിരുന്നെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്.

സീനിയര്‍ താരങ്ങളായ തങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയതില്‍ രോഷാകുലരായ സുശീലും സംഘവും സാഗറിനെയും സുഹൃത്തുക്കളെയും ക്രൂരമായി മര്‍ദ്ദിക്കുകയും മര്‍ദനത്തില്‍ ക്ഷതമേറ്റു സാഗര്‍ ബോധക്ഷതനായതോടെ ഇവര്‍ സ്ഥലം വിട്ടുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

Leave a Reply

Your email address will not be published.