മലപ്പുറം വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ഉടന്‍ ഗൈനക്കോളജിസ്റ്റിനെ നിയമിക്കണമെന്നത് ആവിശ്യത്തേക്കാളേറെ അത്യാവശ്യം

Keralam News

വണ്ടൂര്‍ : താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റിന്റെ നിയമനം വൈകുമ്പോള്‍ നീതിയും കാരുണ്യവും നിഷേധിക്കുന്ന ജനങ്ങളെ പറ്റി ചിന്തിക്കാന്‍ അധികാരികള്‍ തയ്യാറാകണം. പ്രസവശ്രിശ്രൂഷ ആരംഭിക്കുന്നതിനായും വണ്ടൂരിലെ ജനങ്ങള്‍ മുറവിളി കൂട്ടുവാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. വര്ഷങ്ങളായി നടത്തി വന്നിരുന്ന പ്രസവ ശ്രിശ്രൂഷയും ചികിത്സയും നിര്‍ത്തുകയും ആധുനിക രീതിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി വലിയ സൗകര്യങ്ങളോടുകൂടിയ ബില്‍ഡിംഗ് പണി കഴിപ്പിച്ചിട്ട് വികസനമെന്ന തോതില്‍ കൊട്ടിഘോഷിക്കപ്പെട്ടുവെങ്കിലും ഗൈനക്കോളജി ഡോക്ടര്‍മാരെ ഉടന്‍ നിയമിച്ചു പ്രസവ ശ്രിശ്രൂഷകള്‍ ആരംഭിക്കണമെന്ന് പറഞ്ഞ് വര്ഷങ്ങളായി. എന്നാല്‍ ബില്‍ഡിങ്ങുകളുടെ പണി പൂര്‍ത്തിയായിട്ടും ബന്ധപ്പെട്ട അധികാരികളില്‍ നിന്നും ഇതിനെ കുറിച്ച് വിവരങ്ങളൊന്നുമില്ല പാവപെട്ട സ്ത്രീകള്‍ക്ക് പ്രസവ ശ്രിശ്രൂഷകള്‍ക്കും ചികിത്സക്കും മഞ്ചേരി മെഡിക്കല്‍ കോളേജിനെയും ആശ്രയിക്കുന്നു.

വണ്ടൂരിലെ മറ്റു സ്വകാര്യ ആശുപത്രികളെ പരിലോഷിപ്പിക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥര്‍ വന്‍തുക കൈപറ്റി സ്വകാര്യ ഹോസ്പിറ്റലിനെ സഹായിക്കുകയാണ് എന്ന സംശയം ബലപ്പെടുത്തുന്നു. കോടികള്‍ മുടക്കി പണി കഴിപ്പിച്ച ബില്‍ഡിംഗുകള്‍ നോക്കുകുത്തിയായി നില്‍ക്കുകയാണിവിടെ കൂടാതെ ഒരു ഡയാലിസിസ് സെന്ററും ഇതില്‍ ഉള്‍പ്പെടുന്നു. വര്‍ഷമിത്രയായിട്ടും ഇവിടെ ഡയാലിസിസ് ചെയ്തിട്ടില്ല എല്ലാം അറിന്നിട്ടും അധികാരികള്‍ അറിയാത്ത മട്ടില്‍ ഇരിക്കുകയാണ്.

Leave a Reply

Your email address will not be published.