ഇന്ത്യയിലെ കൊവിഡ് പ്രതിരോധത്തിനുള്ള തുക പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കില്ല; തീരുമാനം മാറ്റി കമ്മിന്‍സ്

Breaking News

ദില്ലി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമിന്‍സ് ഇന്ത്യയിലെ കൊവിഡ് ദുരിതാശ്വാസത്തിന് പ്രഖ്യാപിച്ച തുക പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കില്ല. യുനിസെഫ് ഓസ്‌ട്രേലിയയിലൂടെയാകും തന്റെ സംഭാവന ചിലവഴിക്കുകയെന്ന് താരം ട്വിറ്ററില്‍ അറിയിച്ചു. ഇന്ത്യയെ സഹായിക്കാനായി ‘യുനിസെഫ് ഓസ്‌ട്രേലിയക്ക്’ പണം നല്‍കണമെന്ന് ക്രിക്കറ്റ് ആസ്േട്രലിയ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്മിന്‍സ് മനംമാറ്റിയത്. ക്രിക്കറ്റ് ആസ്‌ട്രേലിയയുടേത് മികച്ച ആശയമാണെന്നും കമ്മിന്‍സ് വ്യക്തമാക്കി.  50,000 യു.എഡ് ഡോളറാണ് (37ലക്ഷം രൂപ) പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് കമ്മിന്‍സ് നല്‍കുമെന്ന് അറിയിച്ചിരുന്നത്.

Leave a Reply

Your email address will not be published.