125 ദിവസത്തെ മുന്നറിയിപ്പ്: ലോകം മൂന്നാം തരംഗത്തിലേക്ക്

Breaking Health News

ന്യൂഡൽഹി: ഇനി വരുന്ന 125 ദിവസങ്ങൾ വളരെ നിർണായകമായ ദിവസങ്ങളാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നത്. ഇതുവരെ കോവിഡിനെ പ്രതിരോധിക്കുവാനുള്ള പൂർണ ശേഷി കൈവരിച്ചിട്ടില്ല. മാത്രമല്ല വരാൻ പോകുന്ന മൂന്നാം തരംഗത്തിന്റെ സാധ്യതയെ തള്ളിക്കളയാനും കഴിയില്ല.

ഇപ്പോൾ കോവിഡ് കേസുകൾ കുറയുന്നത് വളെരെ മന്ദഗതിയിലാണ്. ഇത് ഒരു രീതിയിൽ മൂന്നാം തരംഗത്തിന്റെ സൂചനയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. പെട്ടെന്ന് തന്നെ രാജ്യത്തെ രോഗവ്യാപനം തടയേണ്ടതായി വരുന്നുണ്ട്. ഇതിനു ജനങ്ങളുടെ സഹകരണമാണ് ആവശ്യമായി വരുന്നത്. കോവിഡ് മാനദണ്ഡങ്ങൾ അവർ പാലിച്ചാൽ മാത്രമേ നമുക്ക് അത് സാധ്യമാകുകയുള്ളൂ.

അതുകൊണ്ടു ഇനിയുള്ള 125 ദിവസം വളരെ നിർണായക ദിവസങ്ങളാണെന്നും നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. രണ്ടാം തരംഗത്തിൽ രണ്ടു ഡോസ് വാക്‌സിൻ എടുത്ത ആളുകൾക്ക് കോവിഡ് മരണം തടയാൻ 95 ശതമാനം സാധിക്കുമെന്നും ഒരു ഡോസ് വാക്‌സിൻ എടുത്തവർക്ക് അത് 82 സത്യമാണെന്നും പഠനങ്ങളിൽ പറയുന്നു. ഈ മാസം അവസാനത്തോടെ 50 കോടി ജനങ്ങൾക്കെങ്കിലും വാക്‌സിൽ എത്തിക്കണം എന്നാണ് ലക്ഷ്യമെന്നും അത് നടത്തുവാനുള്ള പ്രയത്നത്തിലുമാണ് സർക്കാർ.