ബംഗ്ലാദേശിന് ആശ്വാസമാകാൻ ഇന്ത്യയിൽ നിന്നും ഓക്സിജൻ

India News

ന്യൂഡൽഹി: ബംഗ്ലാദേശിലേക്ക് ഓക്സിജൻ എത്തിച്ച് ഇന്ത്യ. ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിലേക്ക് ഓക്സിജൻ വഹിച്ചുകൊണ്ടുള്ള ഓക്സിജൻ എക്സ്പ്രസ്സ് പുറപ്പെട്ടു കഴിഞ്ഞു. 200 മെട്രിക് ടൺ ദ്രവീകൃത മെഡിക്കൽ ഓക്സിജനാണ് അയച്ചിരിക്കുന്നത്. ആദ്യമായാണ് വിദേശരാജ്യത്തേക്ക് ഓക്സിജനുമായി ട്രെയിൻ സർവീസ് നടത്തുന്നത്.

ഇന്ത്യയിൽ നിന്നും പത്ത് കണ്ടയ്നറുകളിലായാണ് ബംഗ്ലാദേശിലേക്ക് ഓക്സിജൻ കയറ്റി വിടുന്നത്. നമ്മുടെ സാംസ്കാരിക ധാർമ്മികതയായ വസുധൈവ കുടുംബകം എന്നതിനെ ആസ്പദമാക്കിയാണ് ഇത് ചെയ്യുന്നതെന്നും കോവിഡ് മഹാമാരിക്കെതിരെയുള്ള മനുഷ്യരാശിയുടെ പോരാട്ടത്തെ സഹായിക്കുന്നതിനായി ഉത്സാഹത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ റെയിൽവേ പ്രവർത്തിക്കുകയാണെന്നും പറഞ്ഞാണ് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് ട്രെയിൻ പോകുന്ന ദൃശ്യങ്ങൾ പങ്കുവെച്ചത്.