മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

Breaking News Sports

യുവേഫ ചാമ്പ്യന്‍സ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ. സെമിഫൈനലിന്റെ രണ്ടാം പാദ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പി.എസ്.ജിയെ പരാജയപ്പെടുത്തിയായിരുന്നു സിറ്റിയുടെ ഫൈനല്‍ പ്രവേശം. റിയാദ് മെഹ്റസിന്റെ വകയായിരുന്നു സിറ്റിയുടെ രണ്ട് ഗോളുകളും. ഇരു പകുതികളിലുമായിരുന്നു സിറ്റിയുടെ ഗോളുകള്‍. കളി തുടങ്ങി പതിനൊന്നാം മിനുറ്റിലായിരുന്നു ആദ്യ ഗോള്‍. രണ്ടാം ഗോള്‍ 63ാം മിനുറ്റിലും. ഏഴാം മിനുട്ടിൽ പി.എസ്ജിക്ക് ഒരു പെനാൾട്ടി ലഭിച്ചിരുന്നു. എന്നാൽ ‘വാർ’ ആ തീരുമാനം തിരുത്തി. പിന്നാലെയായിരുന്നു മെഹ്റസിന്റെ ഗോള്‍.‌ ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ജയം. ആദ്യ പാദത്തിൽ 2-1നായിരുന്നു സിറ്റിയുടെ വിജയം. ആദ്യമായാണ് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തുന്നത്. അതേസമയം പി.എസ് ജിയുടെ ചാമ്പ്യൻസ് ലീഗ് കിരീടത്തിനായുള്ള കാത്തിരിപ്പ് ഇനിയും തുടരും. ഇന്ന് നടക്കുന്ന രണ്ടാം പാദ സെമിയിൽ റയൽ മാഡ്രിഡ്, ചെൽസിയെ നേരിടും. ആദ്യ പാദത്തിൽ ഇരു ടീമുകളും ഒരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞിരുന്നു.

Leave a Reply

Your email address will not be published.