ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് വീണ്ടും നീട്ടി യു എ ഇ

Breaking India News

അബുദാബി : ഇന്ത്യയിൽ നിന്നും നേരിട്ട് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി യുഎഇ. അനിശ്‌ചിതകാലത്തേക്ക് വിലക്ക് നീട്ടിയതായാണ് യുഎഇ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. അതിനാൽ
തന്നെ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് നേരിട്ട് യുഎഇയിൽ പ്രവേശിക്കാൻ സാധിക്കുകയില്ല

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഏർപ്പെടുത്തിയ പ്രവേശന വിലക്ക് മെയ് 14ആം തീയതി അവസാനിക്കുന്ന സാഹചര്യത്തിലാണ് വിലക്ക് അനിശ്‌ചിത കാലത്തേക്ക് നീട്ടിയത്. ഇന്ത്യയിൽ പ്രതിദിനം വർധിക്കുന്നകോവിഡ് കേസുകളുടെ പശ്‌ചാത്തലത്തിൽ യുഎഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പുമാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.

Leave a Reply

Your email address will not be published.