എ ടി എം മെഷീന് തീയിട്ട പ്രതി പിടിയിൽ

Breaking Keralam News

കളമശ്ശേരി കുസാറ്റ് ക്യാമ്പസിലെ എടിഎം മെഷീന്‍ കത്തിച്ച പ്രതി പിടിയില്‍. കോട്ടയം സ്വദേശി സുബിനാണ് കളമശേരി പൊലീസിന്‍റെ പിടിയിലായത്. കവർച്ചാ ശ്രമമല്ലെന്നും പണം കിട്ടാത്തതിന്‍റെ ദേഷ്യത്തിലാണ് മെഷീൻ കത്തിച്ചതെന്നുമാണ് പ്രതിയുടെ മൊഴി.
കുസാറ്റ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന എസ്‍ബിഐ എടിഎം കൌണ്ടറിലാണ് സംഭവം. പെട്രോളൊഴിച്ച് തീകൊടുത്ത് എടിഎം തകര്‍ത്ത നിലയിലായിരുന്നു. പണം നഷ്ടപ്പെട്ടിട്ടില്ല. ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. എടിഎം കൗണ്ടറിനകത്ത് നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അധികൃതരെത്തി പരിശോധിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.