ചലച്ചിത്ര നടന്‍ മേള രഘു അന്തരിച്ചു

Keralam News

കൊച്ചി: കെജി ജോര്‍ജിന്റെ ‘മേള’ എന്ന ചിത്രത്തിലൂടെ പ്രശസ്‌തനായ നടന്‍ ചേർത്തല പുത്തൻവെളി ശശിധരൻ (മേള രഘു) അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചി
ചികിൽസയിൽ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മാസം വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ‘മേള’ സിനിമയിലൂടെ കലാരംഗത്ത് സജീവമായ താരം 35ല്‍ അധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടിട്ടുണ്ട്. ഭാര്യ :ശ്യാമള, മകൾ :ശിൽപ

Leave a Reply

Your email address will not be published.