ക്യാപ്റ്റന് അഭിനന്ദനങ്ങൾ നേർന്ന് നടൻ മമ്മൂട്ടി

News Politics

തിരുവനന്തപുരം :നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്‌ഥാനാർഥികൾക്കും മുഖ്യമന്ത്രിക്കും അഭിനന്ദനം അറിയിച്ച് നടൻ മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് താരം അഭിനന്ദനം അറിയിച്ചത്. “നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാർത്ഥികൾക്കും ഭരണത്തുടർച്ചയിലേക്ക് കടക്കുന്ന ബഹുമാനപെട്ട മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനങ്ങൾ ” എന്നായിരുന്നു താരത്തിന്റെ കുറിപ്പ്. നടൻ മോഹൻലാൽ, പ്രിത്വിരാജ്, ആസിഫ് അലി, ദുൽഖർ സൽമാൻ, നിവിൻ പോളി തുടങ്ങി സിനിമാരംഗത്തെ നീണ്ട നിര തന്നെ പിണറായിക്ക് അഭിനന്ദനങ്ങൾ നേർന്നു രംഗത്ത് എത്തിയിരുന്നു

Leave a Reply

Your email address will not be published.