പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരത്തിന്റെ വിജയത്തെ ചോദ്യം ചെയ്ത് കെ പി എം മുസ്തഫ

News Politics

മലപ്പുറം :മലപ്പുറം പെരിന്തല്‍മണ്ണയിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിനെതിരെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ പി എം മുസ്തഫ കോടതിയിലേക്ക്.
തപാല്‍ വോട്ടില്‍ ഉള്‍പ്പെട്ട പ്രായമായവരുടെ വിഭാഗത്തിലെ 375 വോട്ടുകള്‍ എണ്ണിയിട്ടില്ലന്നായിരുന്നു മുസ്തഫയുടെ ആരോപണം.
കവറിനു പുറത്തു സീല്‍ ഇല്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. സീല്‍ ചെയ്യേണ്ടത് കമ്മീഷന്റെ ഉത്തരവാദിത്തം ആണെന്നും അതിന്ന് വോട്ടര്‍മാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും യു ഡി എഫ് അനുകൂലര്‍ മനപ്പൂര്‍വം സീല്‍ ചെയ്യാതിരുന്നതാണെന്നും മുസ്തഫ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവും പെരിന്തല്‍മണ്ണയിലാണ് ഇവിടെ 38 വോട്ടുകള്‍ക്കാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ പി എം മുസ്തഫ നജീബ് കാന്തപുരത്തോട് പരാജയപ്പെട്ടത്.

Leave a Reply

Your email address will not be published.