ഇടത് തരംഗത്തില്‍ ലീഗിനും തിരിച്ചടി; സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെട്ട് ലീഗ്

News Politics

സംസ്ഥാനത്ത് ഇടതു തരംഗം ആഞ്ഞടിച്ചപ്പോള്‍ മുസ്ലിം ലീഗിനും തിരിച്ചടി. 16 സീറ്റുകളില്‍ മാത്രമാണ് നിലവില്‍ മുസ്ലിം ലീഗ് ലീഡ് ചെയ്യുകയോ വിജയിക്കുകയോ ചെയ്തിട്ടുള്ളത്. 2016ല്‍ 24 മണ്ഡലങ്ങളില്‍ മത്സരിച്ച ലീഗ് 18 സീറ്റില്‍ ജയിച്ചിരുന്നു. മലപ്പുറത്തെ 12 സീറ്റിലും കാസര്‍ക്കോടെ രണ്ട് സീറ്റിലും കോഴിക്കോട്ടെ ഒരു സീറ്റിലുമാണ് ലീഗ് മുമ്പിട്ടു നില്‍ക്കുന്നത്. ലീഗ് 20 മുതല്‍ 23 സീറ്റു വരെ വിജയം പ്രതീക്ഷിച്ചിരുന്നു.

അഴീക്കോട്, കോഴിക്കോട് സൗത്ത് എന്നീ സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെട്ടതും ലീഗിന് തിരിച്ചടിയായി. മലപ്പുറം ജില്ലയില്‍ കോട്ടക്കല്‍, തിരൂര്‍, തിരൂരങ്ങാടി, വള്ളിക്കുന്ന്, വേങ്ങര, മലപ്പുറം, മങ്കട, മഞ്ചേരി, വണ്ടൂര്‍, ഏറനാട്, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലാണ് ലീഗ് മുമ്പില്‍ നില്‍ക്കുന്നത്. ശക്തമായ മണ്ഡലം നേരിട്ട തിരൂരങ്ങാടിയില്‍ ലീഡ് ഏഴായിരത്തിലേറെയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. നജീബ് കാന്തപുരം പെരിന്തല്‍മണ്ണയില്‍ 34 വോട്ടു മാത്രം മുമ്പിലാണ്. ശക്തമായ മത്സരം നടന്ന താനൂരില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് സിറ്റിങ് എംഎല്‍എ വി അബ്ദുറഹ്‌മാനോട് 985 വോട്ടിന് പരാജയപ്പെട്ടു.

Leave a Reply

Your email address will not be published.