താനൂരില്‍ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന് തോല്‍വി; താനൂര്‍ നിലനിര്‍ത്തി വി.അബ്ദു റഹ്‌മാന്‍

News Politics

താനൂരില്‍ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് തോറ്റു. സിറ്റിംഗ് എംഎല്‍എയായ വി അബ്ദുറഹ്‌മാനാണ് ഫിറോസിനെ തോല്‍പ്പിച്ചത്. കനത്ത മത്സരം നടന്നിരുന്ന മണ്ഡലത്തില്‍ 536 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അബ്ദുറഹ്‌മാന്‍ ജയിച്ചത്.

അതേസമയം നിലമ്പൂരില്‍ എംഎല്‍എ പിവി അന്‍വര്‍ വിജയം ഉറപ്പിച്ചു. പോസ്റ്റല്‍ വോട്ടും രണ്ട് ബൂത്തിലെ വോട്ടും എണ്ണാനിരിക്കെ മൂവായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് പിവി അന്‍വറിനുള്ളത്. കഴിഞ്ഞ ദിവസം അന്തരിച്ച വിവി പ്രകാശായിരുന്നു ഇവിടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.

Leave a Reply

Your email address will not be published.