ചരിത്രംകുറിച്ച് കേരളത്തില്‍ തുടര്‍ഭരണം

Breaking Keralam News Politics

തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ വീണ്ടും തുടര്‍ഭരണം വരുന്നു. ക്യാപ്റ്റനായി നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനും.. 15-ാം നിയമസഭയിലേക്കുള്ള വിധിയെഴുത്ത് ഫലങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വ്യക്തമായി ഭൂരിപക്ഷം നേടിയാണ് പിണറായി വിജയന്‍ മുന്നേറിയത്.

15 വര്‍ഷത്തിലേറെ സി.പി.എം. സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ നയിച്ചു റെക്കോര്‍ഡിട്ട നേതാവ് കൂടിയാണ് പിണറായി വിജയന്‍. ഇന്ന് ഇന്ത്യയില്‍ ഇടതുപക്ഷത്തിന്റെ ഏക മുഖ്യമന്ത്രിയും പ്രതീക്ഷയും. വിശേഷണങ്ങള്‍ ഏറെയുണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനെന്ന മുണ്ടയില്‍ കോരന്‍ മകന്‍ വിജയന്. കേരളത്തില്‍ തുടര്‍ഭരണത്തിലേക്ക് സിപിഎമ്മിനെ നയിച്ച് പിണറായി വീണ്ടും ചരിത്രമെഴുതുന്നു.

വിമര്‍ശനങ്ങളും അക്ഷേപങ്ങളും എന്തെല്ലാം ഉണ്ടെങ്കിലും കേരള രാഷട്രീയത്തിലെ സമാനതകള്‍ ഇല്ലാത്ത ചരിത്രം തന്നെയാണ്, പിണറായി വിജയന്റെ ജീവിതം. പലര്‍ക്കും ഇപ്പോഴം ഒരു സമസ്യയാണത്. പിണറായി കൊച്ച് ഓലക്കുടിലില്‍ ജനിച്ച വിജയന്‍ ഇന്ന് കേരളത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന വ്യക്തിയായി വളര്‍ന്നിരിക്കയാണ്. കോവിഡുകാലത്ത് നീട്ടിയും കറുക്കിയുമുള്ള പ്രത്യേക ശൈലിയിയിലുള്ള ആ വാക്കുള്‍ കേള്‍ക്കാന്‍ ജനം ടെലിവിഷന് മുന്നില്‍ കാത്തിരക്കുന്ന കാലം. ഇത് വോട്ടെടുപ്പിലും പ്രതിഫലിക്കുന്നു. അങ്ങനെ വീണ്ടും പിണറായി ക്യാപ്ടനാകുന്നു. സംസ്ഥാനത്തുടനീളം സിപിഎമ്മിന് മുന്‍തൂക്കം നേടാനായി.

കേരളാ കോണ്‍ഗ്രസിനെ ഇടതുപക്ഷത്തേക്ക് അടുപ്പിച്ച തന്ത്രം കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും പ്രതിഫലിച്ചു. എറണാകുളത്തും കേരളാ കോണ്‍ഗ്രസ് ചതിച്ചില്ല. അങ്ങനെ വീണ്ടും പിണറായി മുഖ്യമന്ത്രിയാകുന്നു. സാക്ഷാല്‍ ഇഎംഎസ് നമ്പൂതിരിപ്പാട് എന്ന കമ്മ്യൂണിസ്റ്റ് ആചാര്യനോ ഇകെ നയനാര്‍ എന്ന ജനകീയനോ വി എസ് അച്യുതാനന്ദനെന്ന പുന്നപ്ര വയലാര്‍ നായകനോ കഴിയാത്തതാണ് പിണറായി നേടുന്നത്. കോട്ടകള്‍ കാത്ത് ഇടതുപക്ഷത്തിന്റെ കരുത്ത് മറ്റിടങ്ങളിലേക്ക് കൊണ്ടു പോയുള്ള നേട്ടം. പിണറായി അങ്ങനെ കേരളത്തിന്റെ ക്യാപ്ടനാകുന്നു.

ശബരിമലയില്‍ പിഴച്ച ജനപ്രീതി കോവിഡില്‍ പിണറായി തിരിച്ചുപിടിക്കുന്ന കാഴ്ചകളാണ് കേരളം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഒരു രണ്ടാമൂഴം കൂടി പലരും സ്വപ്നം കാണുന്നുണ്ട്. വലിയതോതിലുള്ള പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് എല്‍ഡിഫ് കേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നു. കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ തന്നെ ഇടതുപക്ഷത്തിന് മുന്നാട്ടുവെക്കാന്‍ ആകെയുള്ള ഒരു തുറുപ്പു ചീട്ട് പിണറായി മാത്രമാണ്. അധികാര തുടര്‍ച്ചയുമായി കേരളത്തില്‍ രണ്ടാം തവണ പിണറായി മുഖ്യമന്ത്രിയാകുന്നു. അങ്ങനെ ഇടതുപക്ഷത്തെ ഇന്ത്യയിലെ കരുത്തനായി പിണറായി മാറുകയാണ്.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതു മുതല്‍ കാസര്‍കോട്, വയനാട്, മലപ്പുറം, എറണാകുളം ഒഴികെയുള്ള 10ജില്ലകളിലും എല്‍.ഡി.എഫ് മുന്നിലായിരുന്നു.
വോട്ടെണ്ണല്‍ രാവിലെ എട്ടിനാണ് തുടങ്ങിയത്. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിയത്. .25 ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് സംസ്ഥാനത്ത് വോട്ടെണ്ണുന്നത്. കേരളം കൂടാതെ തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാള്‍ നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മലപ്പുറമടക്കം ലോക്സഭാമണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം.

കൃത്യമായ ലീഡെടുത്ത് ഇടതു മുന്നണി അധികാരത്തില്‍ വരുമെന്നാണ് സൂചനകള്‍. തുടക്കം മുതല്‍ ലീഡെടുത്ത എല്‍ഡിഎഫ് ഒരു ഘട്ടത്തിലും പിന്നോട്ടു പോകാതെയാണ് മുന്നോട്ടുള്ള കുതിപ്പു തുടരുന്നത്. കേവല ഭൂരിപക്ഷവും കടന്നാണ് എല്‍ഡിഎഫിന്റെ ലീഡു നില കുതിക്കുന്നത്. യുഡിഎഫിന്റെ ഉറച്ച കോട്ടകളിലും വിള്ളല്‍ വീണിട്ടുണ്ട്. എന്‍ഡിഎ മൂന്നിടത്ത് മുന്നിലാണ്.

രണ്ടിടത്ത് ലീഡ് ചെയ്ത് എന്‍ഡിഎ. തിരഞ്ഞെടുപ്പ് വേളയില്‍ ഏറ്റവുമധികം ശ്രദ്ധനേടിയ നേമത്ത് ഇരുമുന്നണികളേയും പിന്നിലാക്കി കുമ്മനം രാജശേഖരന്‍ ലീഡ് ചെയ്യുകയാണ്. ഇവിടെ എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തുമാണ്. പാലക്കാട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഇ.ശ്രീധരന്‍ 1425 വോട്ടിനു മുന്നിലാണ്. തപാല്‍ വോട്ടുകള്‍ ഇവിടെ എണ്ണിത്തുടങ്ങിയത് രാവിലെ എട്ടരയോടെയാണ്. അതേസമയം, ഉറച്ച ഇടതുകോട്ടയായ ബാലുശേരിയില്‍ ഇലക്ട്രോണിക് മെഷീനുകളിലെ വോട്ടുകള്‍ എണ്ണുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മജന്‍ ബോള്‍ഗാട്ടി ലീഡ് ചെയ്യുന്നു.

അതേസമയം, യുഡിഎഫിന്റെ ഉറച്ച കോട്ടയായ കോട്ടയം ജില്ലയില്‍ എല്‍ഡിഎഫ് പല സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. പാലായില്‍ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ.മാണിയാണ് മുന്നിട്ടുനില്‍ക്കുന്നത്. പൂഞ്ഞാറില്‍ പി.സി.ജോര്‍ജ് പിന്നിലാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തിങ്കലാണ് ഇവിടെ ലീഡ് ചെയ്യുന്നത്. ത്രികോണ മല്‍സരം കാഴ്ച വച്ച ഏറ്റുമാനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എന്‍.വാസവന്‍ ലീഡ് ചെയ്യുന്നു. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ് ലീഡ് ചെയ്യുന്നത്.

കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തിന് ശേഷം രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന പാലാ മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. വോട്ടെണ്ണിത്തുടങ്ങിയ സമയം മുതല്‍ ഫലം മാറി മറിയുകയാണ് പാലായില്‍. ആവേശകരമായ മത്സരത്തില്‍ ഏറിയും കുറഞ്ഞും ഒപ്പത്തിനൊപ്പമെത്തിയും ഇടത് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയും യുഡിഎഫ് പാളയത്തിലെത്തി പാലായില്‍ മത്സരിക്കുന്ന മാണി സി കാപ്പനും ലീഡ് നില മാറ്റി മറിക്കുകയാണ്.

പോസ്റ്റല്‍ വോട്ടിലും ആദ്യ റൗണ്ട് വോട്ട് എണ്ണിയ രാമപുരം പഞ്ചായത്തിലും ജോസ് കെ മാണിക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ രണ്ടാം റൗണ്ടില്‍ മാണി സി കാപ്പന്‍ കളം തിരിച്ച് പിടിച്ചു. രണ്ടാം റൗണ്ടില്‍ തുടങ്ങി മാണി സി കാപ്പനാണ് ലീഡ് ഉയര്‍ത്തുന്നത്. ആദ്യ റൗണ്ട് പിന്നിട്ടപ്പോള്‍ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്തിരുന്നത്. പുതുപ്പള്ളി കോട്ടയം കടുത്തുരുത്തി മണ്ഡലങ്ങളില്‍ ആണ് ആദ്യ റൗണ്ടില്‍ യുഡിഎഫ് ലീഡ് നിലനിര്‍ത്തിയത്.

Leave a Reply

Your email address will not be published.