അമേസിന്റെ ബ്രാന്റ് അംബാസിഡറായി വിരാട് കോലി തുടരും

News

കൊച്ചി: വിരാട് കോലിയുമായുള്ള കരാര്‍ മൂന്നു വര്‍ഷത്തേക്കു പുതുക്കി ഇന്‍വെര്‍ട്ടര്‍, ബാറ്ററി കമ്പനിയായ അമേസ്. 2018ല്‍ കമ്പനി ആരംഭിച്ചതു മുതല്‍ പ്രമുഖ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ വിരാട് കോലിയായിരുന്നു കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍. പുതിയ കരാര്‍ പ്രകാരം അടുത്ത മൂന്നു വര്‍ഷങ്ങളിലും അമേസിനുവേണ്ടി വിരാട് കോലി നിറഞ്ഞുനില്‍ക്കും. അമേസുമായുള്ള ബന്ധം തുടരുന്നതില്‍ സന്തോഷമുണ്ടെന്ന് വിരാട് കോലി പ്രതികരിച്ചു. മൂന്നു വര്‍ഷമായി അമേസ് വളര്‍ച്ചയുടെ പാതയിലാണ്. ഉയര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന പവര്‍ബാക്കപ്പ് ഉപകരണങ്ങളാണ് അമേസിന്റെത് എന്നതില്‍ സന്തോഷമുണ്ടെന്നും കോലി കൂട്ടിച്ചേര്‍ത്തു. ഉപഭോക്താക്കളുമായി കമ്പനിയുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ വിരാട് കോലിയുടെ സാന്നിധ്യം വലുതാണെന്ന് അമേസ് സെയില്‍സ് മേധാവി രാജേഷ് കല്‍റ പ്രതികരിച്ചു. വിരാടിന്റെ ക്രീസിലെ പ്രകടനം പോലെ മികച്ചതാണ് അമേസിന്റെ ഇന്‍വര്‍ട്ടര്‍, ഇന്‍വര്‍ട്ടര്‍ ബാറ്ററി ഉത്പന്നങ്ങളെന്ന് എംഡി വിപുല്‍ സഭര്‍വാള്‍ പറഞ്ഞു.