മഞ്‌ജേക്കറുടെ ചാറ്റുകള്‍ പുറത്ത്; രവീന്ദ്ര ജഡേജക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ വിവാദത്തില്‍

News Sports

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സഞ്ജയ മഞ്ജരേക്കര്‍ വീണ്ടും വിവാദത്തില്‍. ഒരു ആരാധകനുമായി മഞ്‌ജേര്‍ക്കറിന്റെ ട്വിറ്ററിലെ സ്വകാര്യ ചാറ്റാണ് വിവാദത്തിന് കാരണം. ആരാധകന്‍ പുറത്ത് വിട്ട ചാറ്റില്‍ മഞ്‌ജേക്കര്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. സൂര്യ നാരായണ്‍ എന്ന ആരാധകനാണ് ട്വിറ്ററില്‍ മഞ്ജരേക്കര്‍ തനിക്ക് അയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പരസ്യമാക്കിയത്. ഏകദിന ലോകകപ്പിന്റെ സമയത്ത് മഞ്ജരേക്കര്‍ ജഡേജയെ ‘പൊട്ടും പൊടിയും മാത്രം അറിയുന്ന ക്രിക്കറ്റ് താരം’ എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദീകരണത്തിലാണ് മഞ്ജരേക്കറിന്റെ വാക്കുകള്‍.

രവീന്ദ്ര ജഡേജയ്ക്ക് ഇംഗ്ലീഷില്‍ അറിയില്ല എന്നാണ് മഞ്‌ജേര്‍ക്കര്‍ ആരാധകനുമായി നടത്തിയ ചാറ്റില്‍ പറയുന്നത്. പുറത്ത് വിട്ട് ചാറ്റിന്റെ ഒരു സ്‌ക്രീന്‍ഷോട്ടില്‍ 55കാരനായ മഞ്ജരേക്കര്‍ പറയുന്നത്- ഞാന്‍ നിങ്ങളെ പോലെ താരങ്ങളെ ആരാധിക്കണമെന്നാണോ പറയുന്നത്. ഞാന്‍ ആരാധകന്‍ അല്ല നിരീക്ഷകനാണ്. കൂടാതെ ജഡേജക്ക് ഇംഗ്ലീഷ് അറിയില്ല അതുകൊണ്ട് ഞാന്‍ പറഞ്ഞതിന്റെ യഥാര്‍ഥ അര്‍ഥം എന്താണ് അയള്‍ക്കറിയില്ല. എനിക്ക് ഉറപ്പുണ്ട് വെര്‍ബല്‍ ഡെയേറിയ എന്ന് ജഡേജയ്ക്ക് മറ്റാരെങ്കിലും പറഞ്ഞ് കൊടുത്തതാണെന്ന്.

നേരത്ത മഞ്ജരേക്കര്‍ ജഡേജയെ ‘പൊട്ടും പൊടിയും മാത്രം അറിയുന്ന ക്രിക്കറ്റ് താരം’ എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. അതിനെതിരെ ജഡേജ മഞ്ജരേക്കറിനെ ടാഗ് ചെയ്ത് ട്വിറ്ററില്‍ മറുപടി നല്‍കുകയും ചെയ്തു. ശേഷം അടുത്തിടെ മഞ്ജരേക്കര്‍ വീണ്ടും മറ്റൊരു വിവാദ സൃഷ്ടിക്കുകയും ചെയ്തു. രവിചന്ദ്രന്‍ അശ്വിനെ വണ്‍ ഓഫ് ദി ഓള്‍ ടൈം ഗ്രേറ്റ്‌സ് ഓഫ് ദി ഗെയിം എന്ന് വിശേഷിപ്പിക്കാന്‍ തനിക്ക് ബുദ്ധിമുട്ട് ഉണ്ടെന്ന് മഞ്‌ജേക്കര്‍ പറഞ്ഞു. ഇതിനെ മറുപടി എന്ന് പേരില്‍ ട്വിറ്ററില്‍ ഒരു തമിഴില്‍ ഡയലോഗ് അടിക്കുകയായിരുന്നു. ജഡേജ എപ്പിസോഡിനു പിന്നാലെ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെയുമായി ഉരസിയും മഞ്ജരേക്കര്‍ വിവാദത്തില്‍ ചാടി.