വിമാനം റാഞ്ചി പാകിസ്ഥാനിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണി

Breaking News

വിമാനം റാഞ്ചി പാകിസ്ഥാനിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണി സന്ദേശം അയച്ച യുവാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ഷുജൽപുരിൽ താമസിക്കുന്ന ഉജ്ജ്വൽ ജെയിൻ എന്നയാളെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഭോപ്പാൽ രാജാബോജ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർക്ക് അജ്ഞാത ഫോൺ സന്ദേശം ലഭിച്ചത്. ഭോപ്പാൽ, ഇൻഡോർ വിമാനത്താവളങ്ങളിൽനിന്ന് വിമാനം റാഞ്ചി പാകിസ്ഥാനിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു ഭീഷണി. എന്നാൽ ഏത് വിമാനമാണെന്നോ മറ്റു വിവരങ്ങളോ പറഞ്ഞിരുന്നില്ല. തന്റെ വഴിയിൽ നിങ്ങളാരും വരരുതെന്നും വിളിച്ചയാൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിരുന്നു.