മുട്ടിലില്‍ മരം മുറിച്ച കരാര്‍ തൊഴിലാളിയും കച്ചവടക്കാരനുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്

Keralam News

വയനാട്ടിലെ മുട്ടിലില്‍ മരം മുറിച്ച കരാര്‍ തൊഴിലാളി ഹംസക്കുട്ടിയും മറ്റൊരു മരക്കച്ചവടക്കാരനുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്‍ തോതില്‍ വീട്ടിമരങ്ങള്‍ മുറിച്ചു മാറ്റിയതായി സംഭാഷണത്തില്‍ പറയുന്നു. ഡി.എഫ്.ഒ അടക്കമുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതിന് കൂട്ടു നിന്നതായും സംഭാഷണത്തില്‍ വ്യക്തമാണ്.