ഇന്‍സ്റ്റഗ്രാം സ്റ്റിക്കറിലൂടെ ശിവനെ മോശമായി ചിത്രീകരിച്ചെന്ന് പരാതിയുമായി നല്‍കി ബി.ജെ.പി നേതാവ്

News

സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമിനെതിരെ പരാതി നല്‍കി ബി.ജെ.പി നേതാവ്. ശിവനെ സ്റ്റിക്കറിലൂടെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ചാണ് പരാതി. ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ഇന്‍സ്റ്റഗ്രാം സി.ഇ.ഒക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് ബി.ജെ.പി നേതാവായ മനീഷ് സിങ് പരാതി നല്‍കിയത്. ശിവന്‍ കൈയില്‍ ഒരു ഗ്ലാസ് വീഞ്ഞും മറുകൈയ്യില്‍ മൊബൈല്‍ ഫോണും വെച്ച് കണ്ണിറുക്കി കാണിക്കുന്ന സ്റ്റിക്കര്‍ ഉപയോഗിച്ചതിനെതിരെയാണ് മനീഷിന്റെ പരാതി. ഇന്‍സ്റ്റഗ്രാം സ്‌റ്റോറി വിഭാഗത്തിലാണ് സ്റ്റിക്കര്‍ കാണപ്പെട്ടത്. ഉടനടി സ്റ്റിക്കറുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ഇന്‍സ്റ്റഗ്രാമിന്റെ ഓഫീസിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്ന് മനീഷ് സിങ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോയില്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം അധികൃതര്‍ മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.