കോവിഡ് വ്യാപനം രൂക്ഷമായപ്പോഴും കിടക്കകളുടെ എണ്ണം കേന്ദ്ര സര്‍ക്കാര്‍ കുറച്ചു: പ്രിയങ്ക ഗാന്ധി

India News

കോവിഡ് രണ്ടാം തരംഗം രൂക്ഷമായപ്പോഴും ആശുപത്രികളിലെ ഓക്‌സിജന്‍, ഐ.സി.യു, വെന്റിലേറ്റര്‍ കിടക്കകള്‍ കുറച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഈ വര്‍ഷം ജനുവരി വരെ ഓക്‌സിജന്‍ കിടക്കകള്‍ 36 ശതമാനവും ഐ.സി.യു കിടക്കകള്‍ 46 ശതമാനവും വെന്റിലേറ്റര്‍ കിടക്കകളുടെ എണ്ണം 28 ശതമാനവും കുറയ്ക്കുകയാണ് ചെയ്തതെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു.