ദല്‍ഹി സര്‍ക്കാരിന്റെ വാതില്‍പ്പടി റേഷന്‍ വിതരണത്തിന് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തോടു പ്രതികരിച്ച് അരവിന്ദ് കെജ്‌രിവാള്‍

News

ദല്‍ഹി സര്‍ക്കാരിന്റെ വാതില്‍പ്പടി റേഷന്‍ വിതരണത്തിന് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തോടു പ്രതികരിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. റേഷന്‍ മാഫിയയുടെ സ്വാധീനമാണ് കേന്ദ്രത്തിന്റെ നടപടിയ്ക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.ദല്‍ഹി സര്‍ക്കാര്‍ ആരംഭിച്ച വാതില്‍പ്പടി റേഷന്‍ വിതരണം കേന്ദ്രം നിര്‍ത്തിവെപ്പിച്ചു. പിസ്സയും ബര്‍ഗറും സ്മാര്‍ട്ട് ഫോണുകളും വസ്ത്രങ്ങളും വീടുകളില്‍ എത്തിച്ചു നല്‍കാമെങ്കില്‍ റേഷന്‍ മാത്രം എന്തുകൊണ്ട് എത്തിച്ചു കൂടെന്നാണ് കെജ്‌രിവാള്‍ ചോദിച്ചത്. നേരത്തെ ആംആദ്മി പാര്‍ട്ടിയും ഇതേകാര്യം ചോദിച്ചിരുന്നു.പദ്ധതി നടപ്പാക്കാന്‍ ദല്‍ഹി സര്‍ക്കാരിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ല, എന്നാല്‍ തര്‍ക്കം ഒഴിവാക്കാന്‍ വേണ്ടിയാണ് അഞ്ച് തവണയോളം അനുമതി തേടിയതെന്നും കെജ്‌രിവാള്‍ പറഞ്ഞു.