രാജ്യത്ത് രണ്ടാം തരംഗത്തിന് കാരണം കോവിഡിന്റെ ഡെല്‍റ്റ വകഭേദമെന്ന് പഠനം

Health India News

ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റ വകഭേദമാണ് (B.1.6.617.2) രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിന് കാരണമെന്ന് പഠനം. രണ്ടാം തരംഗത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ ഇന്ത്യന്‍ സാര്‍സ് കോവ്2 ജീനോമിക് കണ്‍സോഷ്യവും നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ സെന്ററും ചേര്‍ന്നാണ് പഠനം നടത്തിയത്. കോവിഡിന്റെ യു.കെ വകഭേദമായ ആല്‍ഫയെക്കാള്‍ കൂടുതല്‍ മാരകമാണ് െപഠനത്തില്‍ പറയുന്നു. വ്യാപനശേഷിയില്‍ ഡല്‍റ്റ വകഭേദം ആല്‍ഫ വകഭേദത്തെക്കാള്‍ 50 ശതമാനം കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്.

ജീനോമിക് സീക്വന്‍സിങിലൂടെ 12,200 ലേറെ വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ രണ്ടാം തരംഗത്തില്‍ അതിവേഗം വ്യാപിച്ച ഡെല്‍റ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവയുടെ സാന്നിധ്യം വളരെ കുറവാണെന്നും പഠനം വ്യക്തമാക്കുന്നു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യമുണ്ട്. എന്നാല്‍ ഡല്‍ഹി, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഇത് കൂടുതല്‍ വ്യാപിച്ചത്. വാക്‌സിന്‍ എടുത്തതിന് ശേഷവും ഡെല്‍റ്റ വകഭേദം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ വാക്‌സിനേഷന് ശേഷം ആല്‍ഫ വകഭേദത്തില്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, കൂടുതല്‍ മരണങ്ങള്‍ക്ക് കാരണം ഡെല്‍റ്റ വകഭേദമാണെന്നതിന് തെളിവുകളില്ലെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

Leave a Reply

Your email address will not be published.