തിരൂരങ്ങാടിയിലെ ഓക്സിജന്‍ ബെഡ്, വെന്റിലേറ്റര്‍ ദൗര്‍ലഭ്യം; പ്രശ്നം ഗൗരവതരമെന്ന് ഹൈക്കോടതി

Health Keralam News

തിരൂരങ്ങാടി മണ്ഡലത്തില്‍ മതിയായ ഓക്സിജന്‍ ബെഡുകളോ, വെന്റിലേറ്റര്‍ സൗകര്യമോ ഇല്ലെന്ന ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി. പ്രശ്നം ഏറെ ഗൗരവമുള്ളതാണെന്ന് കോടതിയുടെ നിരീക്ഷണം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഇല്ലെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. പ്രശ്നം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. മലപ്പുറം ജില്ലയില്‍ എത്രപേര്‍ കൊവിഡ് വാക്സിനായി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന കണക്ക് അടക്കം കോടതിക്ക് കൈമാറാനാണ് നിര്‍ദേശം. സൗകര്യങ്ങള്‍ ഒരുക്കാന്‍ ഉടന്‍ തന്നെ ശ്രമിക്കുമെന്ന് എ.ജി വ്യക്തമാക്കി. ചൊവ്വാഴ്ച വീണ്ടും കോടതി ഹര്‍ജികള്‍ പരിഗണിക്കും.

Leave a Reply

Your email address will not be published.