ഒരു കോടി വാക്‌സിന്‍ വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കി: സംസ്ഥാനം സർക്കാർ ഹൈക്കോടതിയില്‍

Health News

ഒരു കോടി വാക്സിന്‍ വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇത്രധികം വാക്സിന്‍ നല്‍കാനാകില്ലെന്ന് കമ്പനികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഓര്‍ഡര്‍ റദ്ദാക്കിയത്.

കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന പരിധിക്കുള്ളില്‍ നിന്ന് മാത്രമേ സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ കൊടുക്കാൻ കഴിയൂ എന്ന് കമ്പനികള്‍ അറിയിച്ചതായും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. വാക്സിന്‍ വിതരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്. പുതിയ വാക്‌സിന്‍ വിതരണ നയം സംബന്ധിച്ച് നാളെ തന്നെ നിലപാടറിയിക്കാന്‍ കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഹര്‍ജികള്‍ വ്യാഴാഴ്ചത്തേക്ക് മാറ്റി.