കോവിഡ് മൂന്നാം തരംഗത്തിന് തയ്യാറെടുത്ത് ഡല്‍ഹി സര്‍ക്കാര്‍

Health India News

കോവിഡ് മൂന്നാം തരംഗത്തിന് തയ്യാറെടുത്ത് ഡല്‍ഹി സര്‍ക്കാര്‍. മൂന്നാം തരംഗത്തില്‍ പ്രതിദിനം കുറഞ്ഞത് 37000 പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ ഇതിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തിയതായി അദ്ദേഹം പറഞ്ഞു. ‘ കേസുകള്‍ അതില്‍ കൂടിയാലും അതിനുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. ഐ.സി.യു , ആശുപത്രി കിടക്കകള്‍ , ഓക്‌സിജന്‍ , മരുന്നുകള്‍, എന്നിവയുടെ ക്രമീകരണങ്ങള്‍ ഈ കണക്ക് അനുസരിച്ച് തയ്യാറാക്കിയിട്ടുണ്ട്. പീഡിയാട്രിക് ടാസ്‌ക് ഫോഴ്സും രോഗം ബാധിക്കുന്ന കുട്ടികള്‍ക്കായി തയ്യാറാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്ത് കോവിഡ് കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുത്തനെ കുറഞ്ഞിരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 0.5 നിരക്കില്‍ 400 കേസുകള്‍ മാത്രമാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് കെജ്രിവാള്‍ പറഞ്ഞു. രണ്ടാം തരംഗത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായിരുന്ന ഡല്‍ഹിയില്‍ ഓക്‌സിജന്‍ ലഭ്യതക്കുറവ് വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നുവെന്നും ഡല്‍ഹി മുഖ്യമന്ത്രി വ്യക്തമാക്കി. ദേശീയ ഗ്രീന്‍ ട്രിബുണലിന്റെ നിരോധം ഉള്ളതിനാല്‍ ഡല്‍ഹിയില്‍ ഉയര്‍ന്ന രീതിയിലുള്ള വ്യവസായ പ്രവര്‍ത്തനങ്ങള്‍ അനുവദനീയമല്ല. വ്യവസായിക നഗരമല്ലാത്തതിനാല്‍ ഡല്‍ഹിയില്‍ ടാങ്കറുകളും ഇല്ലെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published.