കോവിഡ് ബാധിച്ച് വീട്ടില്‍ കുഴഞ്ഞ് വീണ ബിജെപി പ്രവര്‍ത്തകനെ ആശുപത്രിയിലെത്തിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

Local News Politics

പാലക്കാട്: ആലപ്പുഴയില്‍ അവശനിലയിലായ കോവിഡ് രോഗിയെ ബൈക്കില്‍ എത്തിച്ച സംഭവത്തിനു സമാനമാണ് പാലക്കാട് പെരുവെമ്പില്‍ നിന്നും രാഷ്ട്രീയം മറന്ന ഒരു രക്ഷാ പ്രവര്‍ത്തനം നാടിന്റെ ശ്രദ്ധ നേടുന്നത്. പാലക്കാട് പെരുവെമ്പില്‍ വീട്ടില്‍ കുഴഞ്ഞ് വീണ കോവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ച് വാര്‍ഡ് മെമ്പറും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും. ബിജെപി പ്രവര്‍ത്തകനായ വിഭൂഷിനെയാണ് വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആംബുലന്‍സിന് കാത്തു നില്‍ക്കാതെ വേഗത്തില്‍ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ചത്. ഒരാളുടെ ജീവന്‍ രക്ഷിക്കാനായി നടത്തിയ ഇവരുടെ ശ്രമത്തിന് നാടാകെ ശ്രദ്ധനേടുകയാണ്.

വിഭൂഷും ഭാര്യ അജനയും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇന്നലെ വിഭൂഷ് വീട്ടില്‍ കുഴഞ്ഞ് വീണതോടെ പ്രദേശവാസികളിലൊരാള്‍ പെരുവെമ്പ് പഞ്ചായത്തിന്റെ ഹെല്‍പ് ഡെസ്‌കിലേക്ക് വിളിച്ചു പറഞ്ഞു. പിന്നീട് വേഗത്തില്‍ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു വീട്ടുകാരും നാട്ടുകാരും.
ജില്ലാ ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് എത്താന്‍ അര മണിക്കൂറോളമാകുമെന്നറിയിച്ചു. തുടര്‍ന്ന് പഞ്ചായത്തിലെ സ്വകാര്യ ആബുലന്‍സ് സര്‍വ്വീസ് നടത്തുന്ന ആളെ വിളിച്ചെങ്കിലും രോഗിയേയും കൊണ്ട് നെന്മാറയിലേക്ക് പോയിരുന്നു. പിന്നീട് വേഗത്തില്‍ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു വീട്ടുകാരും നാട്ടുകാരും. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ സുരേഷിന്റെ സ്വകാര്യ വാഹനത്തില്‍ വിഭൂഷിനെ കൊണ്ടുപോവാന്‍ തീരുമാനിയ്ക്കുകയായിരുന്നു. സുരേഷിനൊപ്പം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കെ. സന്ദീപ്, ആര്‍ തേജസ് എന്നിവരും ഒപ്പം ചേര്‍ന്നു. തുടര്‍ന്ന് അത്യാസന്ന നിലയിലായ വിഭൂഷിനെ വീട്ടില്‍ നിന്നും സുരേഷിന്റെ ഒമ്‌നി വാനില്‍ പി പി ഇ കിറ്റ് ധരിച്ചെത്തിയ സന്ദീപും തേജസും ആശുപത്രിയിലെത്തിയ്ക്കുകയായിരുന്നു.

Leave a Reply

Your email address will not be published.