കൊടകര കുഴല്‍പ്പണകേസില്‍ ഇഡി പ്രാഥമിക അന്വേഷണം തുടങ്ങി

Keralam News

കൊടകര കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പൊലീസില്‍ നിന്ന് എഫ്.ഐ.ആര്‍ ഇ.ഡി ശേഖരിച്ചു. കേസിന്റെ അന്വേഷണ വിവരങ്ങളും ഇ.ഡി പരിശോധിച്ചു. കുഴല്‍പ്പണ കേസിന് വിദേശ ബന്ധമുണ്ടോ എന്ന കാര്യം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഇ.ഡി വ്യക്തമാക്കി. പൊലീസ് അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആണെന്നും പൊലീസുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും ഇ.ഡി കൂട്ടിച്ചേര്‍ത്തു. കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ 10 ദിവസത്തിനകം മറുപടി നല്‍കാന്‍ ഇ.ഡിക്ക് ഇന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെലവഴിക്കാന്‍ കൊണ്ടുവന്ന കള്ളപ്പണമാണ് പിടികൂടിയതെന്ന് ആരോപണമുയര്‍ന്നിട്ടും ഇ.ഡി ഉദ്യോഗസ്ഥര്‍ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂരാണ് ഹര്‍ജി നല്‍കിയിരുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നത് തടയല്‍ നിയമപ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി ഡയറക്ടര്‍ക്കും ഡെപ്യൂട്ടി ഡയറക്ടര്‍ക്കും നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published.