കൊവിഡ് മരണം: കൃത്യമായ മാനദണ്ഡം ഡോക്ടര്‍മാര്‍ നിശ്ചയിക്കണം; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

Keralam News

കൊവിഡ് ബാധയെ തുടര്‍ന്നുള്ള മരണങ്ങള്‍ ഏതു കാറ്റഗറിയിലുള്ള മരണമാണെന്ന് കൃത്യമായ മാനദണ്ഡം ഡോക്ടര്‍മാര്‍ നിശ്ചയിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യമാണ് ഇത്. പോസ്റ്റ് കൊവിഡ് പ്രശ്നങ്ങളാല്‍ മരണം സംഭവിക്കുന്നവര്‍ക്കു സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഇത് സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ സംസ്ഥാനതലത്തില്‍ സ്ഥിരീകരിക്കുന്ന കൊവിഡ് മരണങ്ങള്‍ ജില്ലാ തലത്തിലാക്കുന്നതു പരിഗണിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അറിയിച്ചു.

Leave a Reply

Your email address will not be published.