രോഗിക്ക് ഐസിയു വെന്റിലേറ്റര്‍ കിടക്ക കിട്ടാനില്ലെന്ന് കെ.ബാബു; ഏത് രോഗിക്കാണ് ആവശ്യമെന്ന ചോദ്യവുമായി വീണ ജോര്‍ജ്ജ്; മറുപടിയില്ലാതെ കെ. ബാബു

Keralam News

തിരുവനന്തപുരം: കേരള സാംക്രമികരോഗ ബില്‍ ചര്‍ച്ചയ്ക്കിടെ വാക്പോരിന് വേദിയായി കേരളനിയമസഭ. ആരോഗ്യമന്ത്രി വീണ ജോര്‍ജും പ്രതിപക്ഷ എംഎല്‍എ കെ ബാബുവും തമ്മിലായിരുന്നു സഭയില്‍ ഏറ്റുമുട്ടിയത്. എറണാകുളം ജില്ലയില്‍ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയുണ്ടെന്ന കെ ബാബുവിന്റെ ആരോപണത്തിന് പിന്നാലെയായിരുന്നു സംഭവം.

ബില്‍ ചര്‍ച്ചയ്ക്കിടെ എറണാകുളത്ത് ഐസിയു വെന്റിലേറ്റര്‍ കിടക്ക കിട്ടാനില്ലെന്നും ധാരാളം പേര്‍ ദിവസവും ഇക്കാര്യം പറഞ്ഞ് വിളിക്കാറുണ്ടെന്നും കെ ബാബു സഭയില്‍ പ്രസ്താവിച്ചു. ജില്ലയില്‍ നിരവധി ആശുപത്രികള്‍ ഉണ്ടെങ്കിലും ഒരു അഡ്മിഷന്‍ കിട്ടാനില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു.

ആരോപണത്തിന് മറുപടി പറഞ്ഞ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഏത് രോഗിക്കാണ് അഡ്മിഷന്‍ വേണ്ടതെന്ന് തൃപ്പൂണിത്തുറ അംഗം സഭയില്‍ പറയണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് മറുപടി നല്‍കാന്‍ കെ ബാബുവിന് കഴിഞ്ഞില്ല. പകരം വിചാരിക്കുന്നതിനേക്കാള്‍ ഗുരുതരമാണ് സ്ഥിതിയെന്നായിരുന്നു കെ ബാബു പ്രതികരണം. തുടര്‍ന്ന് രോഗിയുടെ പേര് പറയാന്‍ ആരോഗ്യ മന്ത്രി തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും കെ ബാബു ചോദ്യത്തോട് പ്രതികരിച്ചില്ല.

Leave a Reply

Your email address will not be published.