സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ ഒന്നാം സ്ഥാനം കേരളത്തിനുതന്നെ

Keralam News

നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ (എസ്ഡിജി) ഒന്നാം സ്ഥാനം നിലനിര്‍ത്തി കേരളം. ബിഹാറിനാണ് ഏറ്റവും ഒടുവിലത്തെ സ്ഥാനം. എസ്ഡിജി റിപ്പോര്‍ട്ടില്‍ പരിഗണിക്കുന്നത് സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക മാനദണ്ഡങ്ങളാണ്്. വൈസ് ചെയര്‍മാന്‍ രാജീവ് കുമാറാണ് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്.

കേന്ദ്രഭരണ പ്രദേശങ്ങളില്‍ 79 പോയിന്റുമായി ചണ്ഡീഗഡാണ് മുമ്പില്‍. നിതി ആയോഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടത് വ്യാഴാഴ്ചയാണ്. കേരളത്തിനുള്ളത് 75 പോയിന്റാണ്. ഹിമാചല്‍പ്രദേശിനും തമിഴ്നാടിനും 74 പോയിന്റാണുള്ളത്. ഏറ്റവും മോശം പ്രകടനം നടത്തിയത് ബിഹാര്‍, ജാര്‍ഖണ്ഡ്, അസം, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നി സംസ്ഥാനങ്ങനളാണ്. ദാരിദ്ര്യനിര്‍മാര്‍ജനം, അസമത്വം ഇല്ലാതാക്കല്‍ എന്നിവ ലക്ഷ്യമാക്കിയാണ് നിതി ആയോഗ് എസ്ഡിജി സൂചികകള്‍ 2018 മുതല്‍ അവതരിപ്പിച്ചത്. 17 ലക്ഷ്യങ്ങളും 115 സൂചികകളുമാണ് ഇതിന്റെ ഭാഗമായി ഈ വര്‍ഷം പരിശോധിച്ചത്. സൂചികയുടെ മൂന്നാം പതിപ്പാണ് നിതി ആയോഗ് പുറത്തിറക്കിയത്.

Leave a Reply

Your email address will not be published.