വൈറ്റിലയില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതി മരിച്ച നിലയില്‍

Keralam News

എറണാകുളം വൈറ്റിലയില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൂടത്തായി സ്വദേശി ശ്രീ ധന്യയാണ് മരിച്ചത്. 34 വയസായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രീധന്യയ്ക്ക് പനിയും ശരീരവേദനയും അനുഭവപ്പെട്ടിരുന്നു. കൊവിഡ് പരിശോധന ഫലം കാത്തിരിക്കുകയായിരുന്നു. ഇന്നലെ വൈകീട്ടോടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുടമ അന്വേഷിച്ചപ്പോഴാണ് ശ്രീധന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. എട്ട് വര്‍ഷമായി കൊച്ചിയിലാണ് ശ്രീ ധന്യ താമസിച്ചിരുന്നത്

Leave a Reply

Your email address will not be published.