നീതി ആയോഗിന്റെ സസ്റ്റെയിനബിള്‍ ഡവലെപ്മെന്റ് ഗോള്‍സ്( എസ്ഡിജി) സൂചികയില്‍ കേരളം ഒന്നാമത്

Keralam News

ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ സാമൂഹ്യ സാമ്പത്തിക സാഹചര്യം വിലയിരുത്തിക്കൊണ്ടുള്ള നീതി ആയോഗിന്റെ സസ്റ്റെയിനബിള്‍ ഡവലെപ്മെന്റ് ഗോള്‍സ്( എസ്ഡിജി) സൂചികയില്‍ കേരളം ഒന്നാമത്. 2020-2021 വര്‍ഷത്തെ സാഹചര്യത്തെയും വികസനപ്രവര്‍ത്തനങ്ങളേയും വിലയിരുത്തിയപ്പോഴാണ് കേരളം റാങ്കിംഗില്‍ ഒന്നാമതെത്തിയത്. വിവിധ സൂചികകളുടേയും മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തില്‍ കേരളം 75 പോയിന്റുകള്‍ നേടി. സൂചിക പ്രകാരം ബീഹാറിലാണ് ഏറ്റവും മോശം സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളുള്ളത്.

തമിഴ്നാടും ഹിമാചല്‍ പ്രദേശുമാണ് സൂചികയില്‍ കേരളത്തിന് തൊട്ടുപിന്നിലുള്ളത്. ഇരു സംസ്ഥാനങ്ങളും 74 പോയിന്റുകള്‍ നേടി. നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറാണ് സൂചിക പുറത്തുവിട്ടത്. ബീഹാറിനൊപ്പം തന്നെ ഝാര്‍ഖണ്ഡ്, അസം മുതലായ സംസ്ഥാനങ്ങളും സൂചികയില്‍ പിന്നിലാണ്.എസ്ജിഡി സൂചിക തയ്യാറാക്കി രാജ്യത്തെ സംസ്ഥാനങ്ങളെ കൃത്യമായി റാങ്ക് ചെയ്യാനുള്ള മാനദണ്ഡങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധ നേടിയിട്ടുള്ളതാണെന്ന് രാജീവ് കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.